Wednesday 6 July 2011

ദേഹാഭിമാനം മോക്ഷപ്രയോജനകരമല്ല

ലോകരുടെ സ്തുതിപാത്രമാകാനുള്ള വ്യഗ്രതകൊണ്ടും ശാസ്ത്രപരിശീലനത്തിനുള്ള അതിയായ
ആസക്തികൊണ്ടും ദേഹപോഷണത്തിലുള്ള അമിതമായ താല്‍പ്പര്യം കൊണ്ടും മനുഷ്യന്
ശരിയായ ജ്ഞാനം ഉണ്ടാകുന്നില്ല. ആരും പഴിപറയാന്‍ ഇടയാക്കാതെ, സകലരുടെയും
സ്തുതിക്കു പാത്രമാകണം എന്ന് വിചാരിച്ചാല്‍ ആര്‍ക്കും സാധ്യമല്ല.സര്‍വലോകപരിതോഷകരമായ
ഉപായം ഒന്നുമില്ല ആതിനാല്‍ സാധകന്‍ സ്വഹിതം ആച്ചരിച്ചുകൊള്ളനം. മറ്റുള്ളവരുടെ സ്തുതികളെ
ഗണ്യമാക്കാതെ, തുല്യനിന്ദാസ്തുതിയായിരിക്കണം ഭഗവത് ഭക്തന്‍ എന്ന് ഗീതയും ഉപദേശിക്കുന്നുണ്ട്.
ശാസ്ത്രാഭ്യാസം ഒരു ഉപായമാണ്, ഉപേയമല്ല. സംസാരമോചാനത്തിനു ഉതകുന്ന ശാസ്ത്രങ്ങള്‍, ആത്മനിഷ്ട
ഉറയ്ക്കുന്നതിനു  വേണ്ടി അഭ്യസിക്കണം. അല്ലാതെ ലകഷ്യത്തെ മറന്നുകൊണ്ടുള്ള ശാസ്ത്രധ്യാധ്യായനം
ഒരു പ്രതിബന്ധമാണ്.ശരീരത്തെ പുഷ്ടിപെടുത്താനും അലങ്കരിക്കാനും പോയാല്‍ ആത്മജ്ഞാനം
ലഭിക്കുകയില്ല. സാധനക്ക് ഉതകുന്ന ഒരു ഉപകരണമെന്ന നിലയില്‍ കേടുപാടുകൂടാതെ വയ്ക്കാന്‍
വേണ്ടത്ര ശ്രദ്ധയെ ശരീരത്തില്‍ പാടുള്ളൂ. എന്നാണു വിവേകചൂഡാമണി പറയുന്നത് 

No comments:

Post a Comment